Trending
Browse

All sections

Watch

No business videos available

No Middle East videos available

World

നാട് വിടുന്നതിന് മുമ്പ് അരുൺ ജയ്റ്റ്‌ലിയെ കണ്ടിരുന്നു : വിജയ് മല്യ

നാട് വിടുന്നതിന് മുമ്പ് അരുൺ ജയ്റ്റ്‌ലിയെ കണ്ടിരുന്നു : വിജയ് മല്യ
കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റിലെക്കെതിരെ ഗുരുതര ആരോപണവുമായി വിജയ്മല്യ. താൻ നാട് വിടും മുമ്പ് ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് മല്യ പറഞ്ഞു. മല്യയുടെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കും. പൊതുമേഖലാ ബാങ്കുകളിൽ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ഇപ്പോൾ ഇംഗ്ലണ്ടിലാണുള്ളത്. ഇവിടെ നിന്നും മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസിൽ വെസ്റ്റ് മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. കിംഗ് ഫിഷർ എയർലൈൻസിന്‍റെ മുൻ ഉടമയായ മല്യ ഇപ്പോൾ ജാമ്യത്തിലാണ്. തന്‍റെ കാര്യത്തിൽ ഇനി കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു കോടതിക്ക് പുറത്തെത്തിയ മല്യയുടെ പ്രതികരണം.

Related articles

See all
World

എത്യോപ്യയില്‍ വിമാനം 157പേരുമായി തകര്‍ന്നുവീണു

World

ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ കലാപം സൃഷ്ടിക്കുമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്

World

ലളിത ജീവിതം നയിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

World

'ശതകോടീശ്വര ഫ്രാക്ഷൻ' വിപുലമാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

Save your stories

Sign in