'ലഹരിക്കേസുകളിൽ എത്ര ഉന്നതരായാലും രക്ഷയില്ല'; കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: ലഹരിക്കേസുകളിൽ ഇടപെടുന്നവർ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തലസ്ഥാനത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സർക്കാരിന്റേത്. സംസ്ഥാനത്തെ ലഹരിമുക്ത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും വ്യക്തമാക്കി. നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം നിലവിൽ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുകയാണെന്നും അതിനെതിരെ ഒന്നിച്ച് പോരാടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിന്റേയും ഭാഗമായി തിരുവനന്തപുരത്ത് വിപുലമായ മയക്കുമരുന്ന് വിരുദ്ധ റാലി സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനും നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും സംയുക്തമായാണ് റാലി ഒരുക്കിയത്. മുഖ്യമന്ത്രി വി.ഡി സതീശൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കനത്ത മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളുമാണ് ലഹരിവിരുദ്ധ സന്ദേശമുയർത്തി റാലിയുടെ ഭാഗമായത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.