"പിണറായി വിജയന്‍ എന്റെ ജീവിതം തകർത്തു, ചികിത്സയുടെ പേരിലുള്ള യാത്രകൾ ബിസിനസിന് വേണ്ടിയായിരുന്നു"; ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്
പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. പിണറായി വിജയനാണ് തന്റെ ജീവിതം തകർത്തതെന്നും തനിക്കെതിരെ സംസ്ഥാനത്തുടനീളം വ്യാജ കേസുകൾ എടുത്ത് ഉപദ്രവിക്കുകയായിരുന്നുവെന്നും സ്വപ്ന പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്നും സ്വപ്ന സുരേഷ് അറിയിച്ചു.
സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിലാണ് തനിക്ക് കോടതി കയറിയിറങ്ങേണ്ടി വന്നതെന്നും ഫോൺ പിടിച്ചുവെച്ച് തെളിവുകൾ വളച്ചൊടിച്ചെന്നും അവർ ആരോപിച്ചു. പിണറായി വിജയനെതിരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്നും നിയമപോരാട്ടം ശക്തമായി തുടരുമെന്നും അവർ വ്യക്തമാക്കി.
പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യു.എ.ഇയിലും വൻ ബിസിനസ് സംരംഭങ്ങളുണ്ടെന്നും ചികിത്സയുടെ പേരിലുള്ള യാത്രകൾ ഇതിനു വേണ്ടിയായിരുന്നുവെന്നും സ്വപ്ന ആരോപിച്ചു. പിണറായിയേക്കാൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഭാര്യയാണെന്നും ബിസിനസ് തന്ത്രങ്ങൾ മെനയാൻ പിണറായിക്ക് ബുദ്ധിയില്ലാത്തതിനാലാണ് ഭാര്യ എല്ലാ യാത്രകളിലും ഒപ്പം പോകുന്നതെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.