'എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ'; ശ്വേതാ മേനോനെതിരെ മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലവുമായി രമേഷ് പിഷാരടി
'അമ്മ' സംഘടനയിലെ അഡ് ഹോക് കമ്മിറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന ആരോപണവുമായി നടനും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി. ശ്വേതാ മേനോനെതിരെ മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഈ നീക്കത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ഈ ചുമതല തനിക്ക് യോജിച്ചതല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ ബോധ്യപ്പെടുകയും തുടര്‍ന്ന് ചുമതലയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നതായി പിഷാരടി പറഞ്ഞു. 'അമ്മ'യില്‍ നിന്ന് രാജി വെച്ച ശ്വേതാ മേനോന്‍, സംഘടനയുടെ മിനിറ്റ്‌സ് ബുക്ക് അടക്കമുള്ള പ്രധാന രേഖകള്‍ ഒന്നും കൈമാറിയിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അതിനാല്‍ നിലവിലെ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് പിഷാരടി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.