കേരളത്തിന്റെ സാംസ്‌കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നികത്താനാവാത്ത നഷ്ടം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ആത്മീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വഴികാട്ടിയുമായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തില്‍ മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല അനുശോചിച്ചു.
സമസ്തയുടെയും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെയും നായകനായിരുന്ന ആലിക്കുട്ടി മുസ്ലിയാര്‍ സമുദായത്തിനും സമൂഹത്തിനും നല്‍കിയ അവിസ്മരണീയമായ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരളത്തിന്റെ സാംസ്‌കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നികത്താനാവാത്ത വലിയൊരു ശൂന്യതയാണ് ഈ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്. പണ്ഡിതശ്രേഷ്ഠന്റെ വേര്‍പാടില്‍ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളുടെയും സമസ്ത പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.