നിതിന്‍ രാജിന്റെ ആത്മഹത്യ: ഡോ. എ.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി; ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി
കണ്ണൂര്‍: നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഡോ. എ.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ചിന് അനുമതി. തലശ്ശേരി എസ്സി/എസ്ടി പ്രത്യേക കോടതിയാണ് റീ-അറസ്റ്റിന് അനുമതി നല്‍കിയത്. കോടതി ഉത്തരവ് വരുന്നതിന് മുന്‍പ് തന്നെ ഡോ. റാം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഡോക്ടര്‍ റാം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
നേരത്തെ അറസ്റ്റില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീര്‍ കല്ലനോട് കോടതി നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് ഡിവൈഎസ്പി കോടതിയില്‍ ഹാജരായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.