Logo
Wed, Jun 17, 2026 • 05:52 PM
LIVE TV
Watch

No business videos available

No Middle East videos available

"കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വാതിലിൽ പൂട്ടിടുന്നു; നാടകങ്ങൾ നിർത്തി വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കൂ"; ടെലഗ്രാം നിരോധനത്തിൽ മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 17, 2026
1 min read
SHARE:
SAVE: Login to save

"കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വാതിലിൽ പൂട്ടിടുന്നു; നാടകങ്ങൾ നിർത്തി വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കൂ"; ടെലഗ്രാം നിരോധനത്തിൽ മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ ടെലഗ്രാം ആപ്പ് നിരോധിക്കാൻ ഒരുങ്ങുന്നത് പുതിയൊരു തന്ത്രത്തിന്റെ ഭാഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ആരോപിച്ചു. കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വാതിലിൽ പൂട്ട് തൂക്കുന്ന നടപടിയാണ് മോദി സർക്കാരിന്റേതെന്ന് അദ്ദേഹം എക്സ് (മുൻ ട്വിറ്റർ) പോസ്റ്റിലൂടെ വിമർശിച്ചു. രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളായി പഠനാവശ്യങ്ങൾക്കായി ടെലഗ്രാം ഉപയോഗിക്കുന്നുണ്ട്. ഈ സൗകര്യം ഇല്ലാതാക്കുന്നത് വഴി ചോദ്യപേപ്പർ ചോർച്ചയ്ക്ക് എങ്ങനെയാണ് പരിഹാരം കാണുകയെന്ന് ചോദിച്ച രാഹുൽ ഗാന്ധി, അടുത്ത നിരോധനം ആർക്കായിരിക്കുമെന്നും കേന്ദ്രത്തോട് ആരാഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാടകങ്ങൾ ഉപേക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിൽ തഴച്ചുവളരുകയാണ്. അവർ കാരണം രാജ്യത്തെ യുവാക്കൾ ദിനംപ്രതി രക്തക്കണ്ണീർ ഒഴുക്കുകയാണ്. വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും, തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ അവർക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്തവും സത്യസന്ധതയും മോദി സർക്കാരിന്റെ ചിന്താഗതിക്ക് അപ്പുറത്താണ്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ സംവിധാനങ്ങളിലെ കെടുകാര്യസ്ഥത, റദ്ദാക്കിയ നിയമനങ്ങൾ, കുതിച്ചുയരുന്ന ഫീസ് എന്നിവ ദശലക്ഷക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളാണ് തകർക്കുന്നത്. യുവാക്കളുടെ ഭാവിയാണ് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ രാജസ്ഥാനിലെ പ്രശസ്തമായ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം വിദ്യാർത്ഥി കൺവെൻഷൻ നടക്കും. ദസറ മൈതാനിയിലെ ശ്രീറാം രംഗമഞ്ചിൽ നടക്കുന്ന കൺവെൻഷനിൽ പരീക്ഷാ അഴിമതികൾ, ചോദ്യപേപ്പർ ചോർച്ച, രാജ്യത്തെ തൊഴിലില്ലായ്മ എന്നീ വിഷയങ്ങൾ ചർച്ചയാകും. കോട്ടയിലെ ഈ വിദ്യാർത്ഥി കൺവെൻഷനെ വലിയൊരു യുദ്ധകാഹളമാക്കി മാറ്റാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ കുറേ വർഷങ്ങളായി കോട്ടയിലെ നീറ്റ് കോച്ചിംഗ് സെന്ററുകളിൽ നിരവധി വിദ്യാർത്ഥികളാണ് സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തത്. സുപ്രീം കോടതി ഉൾപ്പെടെ ഇടപെട്ടിട്ടും കൃത്യമായ പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി നേരിട്ട് വിദ്യാർത്ഥികളെ കാണാൻ കോട്ടയിലെത്തുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10