Trending
Browse

All sections

Watch

No business videos available

No Middle East videos available

World

റഷ്യയ്ക്കിനി 'അവൻഗാർഡ്' സുരക്ഷ; ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം

റഷ്യയ്ക്കിനി 'അവൻഗാർഡ്' സുരക്ഷ; ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം
വരും ദശാബ്ദങ്ങളിൽ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പുനൽകുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ. അവൻഗാർഡ് എന്നുപേരിട്ടിട്ടുള്ള ഹൈപ്പർസോണിക് മിസൈൽ രാജ്യരക്ഷയ്ക്ക് മുതൽക്കൂട്ടാവുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ലാദിമിർ പുചിൻ പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈൽസംവിധാനമാണ് അവൻഗാർഡ്. 2019-ൽ സൈന്യത്തിന്റെ ഭാഗമാകും. അവൻഗാർഡിനെ ആർക്കും തകർക്കാനാവില്ലെന്നും റഷ്യയ്ക്ക് നൽകുന്ന പുതുവത്സര സമ്മാനമാണിതെന്നും പുചിൻ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെക്കൻ റഷ്യയിലെ യൂറാൽ പർവതനിരകളിൽനിന്ന് വിക്ഷേപിച്ച മിസൈൽ 6,000 കിലോമീറ്റർ അകലെ കാംചറ്റ്കയിൽ സ്ഥാപിച്ച ലക്ഷ്യം ഭേദിച്ചു. ശബ്ദത്തേക്കാൾ 20 ഇരട്ടി വേഗത്തിൽ അവൻഗാർഡിന് പറക്കാനാകുമെന്നും മറ്റൊരു രാജ്യത്തിനും ഹൈപ്പർസോണിക് മിസൈലുകളില്ലെന്നും പുചിൻ കൂട്ടിച്ചേർത്തു.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in