Logo
Wed, Jul 22, 2026 • 10:48 AM
LIVE TV
Watch

No business videos available

No Middle East videos available

ഡല്‍ഹിയില്‍ നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമം: ഇന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 22, 2026
1 min read
SHARE:
SAVE: Login to save

ഡല്‍ഹിയില്‍ നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമം: ഇന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ കേന്ദ്രസേനയും ഡല്‍ഹി പോലീസും നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് ഇന്ന് പ്രതിഷേധ പരിപാടികള്‍ നടക്കുക എന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഒത്തുകൂടിയ ശേഷമാണ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, ഡി.കെ. ശിവകുമാര്‍, വി.ഡി. സതീശന്‍ അടക്കമുള്ള നേതാക്കള്‍ ഇന്നലെ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചായി എത്തിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു പറഞ്ഞു. മൂന്ന് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവില്‍ പോലീസ് നടത്തിയ ശക്തമായ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരിക്കേല്‍ക്കുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10