Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുഎസില്‍ വിമാനം തകർന്ന് നദിയിലേക്ക് വീണു; യാത്രക്കാർക്കായി തിരച്ചില്‍ ഊർജിതം

യുഎസില്‍ വിമാനം തകർന്ന് നദിയിലേക്ക്  വീണു; യാത്രക്കാർക്കായി തിരച്ചില്‍ ഊർജിതം
വാഷിങ്ടണ്‍ ഡി.സി: അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തിന് സമീപം വലിയ അപകടം. യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് തകര്‍ന്നു. ഇന്ത്യന്‍ സമയം രാവിലെ 7.30 നാണ് ഈ അപകടം നടന്നത്. പൊട്ടൊമാക് നദിയിലേക്ക് വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രാഥമിക വിവരങ്ങളനുസരിച്ച്, 60 യാത്രക്കാരും 4 ജീവനക്കാരും ഉണ്ടായിരുന്ന ഈ വിമാനം ലാന്‍ഡിങ്ങിന്   ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം, കന്‍സാസിലെ വിചിറ്റയില്‍ നിന്നുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ പി.എസ്.എ വിമാനം ആണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഹെലികോപ്ടറില്‍ 3 സൈനികര്‍ ഉണ്ടായിരുന്നെന്ന് സൈന്യം അറിയിച്ചു. യുഎസ് ആര്‍മിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍ ആണെന്ന് അതികൃതർ സ്ഥിരീകരിച്ചു. അപകട സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഇതേതുടർന്ന് ട്രാഫിക് തടസ്സപ്പെടുകയും വിമാനത്താവളം താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. എന്നാല്‍, യാത്രക്കാരുടെ ജീവന്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

'സാമ്പത്തിക ഡി-ഡേ': ഇറാനെ ആഗോളതലത്തിൽ തളയ്ക്കാൻ യുഎസ്; ഒപ്പം നിൽക്കുന്നവർക്ക് സമ്മാനം, എതി...

Popular News

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ്: ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം പ്രഖ്യാപിച്...

Popular News

അങ്കാറയിൽ വധശ്രമത്തിൽനിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിപ്പിച്ചത് കേറ്ററിംഗ് ട്...

Popular News

ഇറാനെതിരെ തൽക്കാലം സൈനിക നീക്കമില്ല; സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ ട്രംപ്

Save your stories

Sign in