Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഓണക്കാല യാത്രാത്തിരക്ക്; അധിക സർവീസുകളുമായി കെഎസ്ആർടിസി, ബെംഗളൂരു-ചെന്നൈ റൂട്ടുകളിൽ പ്രത്യേക സർവീസുകൾ

ഓണക്കാല യാത്രാത്തിരക്ക്; അധിക സർവീസുകളുമായി കെഎസ്ആർടിസി, ബെംഗളൂരു-ചെന്നൈ റൂട്ടുകളിൽ പ്രത്യേക സർവീസുകൾ


തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. പ്രധാന കേന്ദ്രങ്ങളിൽനിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും.

ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെയും പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്താണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. യാത്രക്കാരുടെ തിരക്കനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിന് പുറമെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ താൽപര്യത്തിനനുസരിച്ചായിരിക്കും ഇത്തരം സർവീസുകൾ നടത്തുക.

തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളിൽ പ്രധാന റൂട്ടുകളിലെ സർവീസുകൾ പുനഃക്രമീകരിക്കുന്നതിനൊപ്പം ആവശ്യാനുസരണം അധിക സർവീസുകളും ഏർപ്പെടുത്തും.

അതേസമയം, ആലപ്പുഴയിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ഓഗസ്റ്റ് 20ന് ആരംഭിക്കും.

ഓണക്കാലത്ത് യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി കെഎസ്ആർടിസി അറിയിച്ചു.





Related articles

See all
Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്ത...

Popular News

കരിപ്പൂരിലും കൊച്ചിയിലും അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് ദുരിതം

Save your stories

Sign in