മധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനക്കൊല ചെയ്യും; ജീവന് ഭീഷണിയുണ്ടെന്ന് കുംഭമേള വൈറല്‍ താരം; സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. തന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ അടിയന്തര ഉത്തരവ്. താന്‍ ഇപ്പോള്‍ കേരളത്തില്‍ ഉള്ളതുകൊണ്ടാണ് ജീവനോടെ ഇരിക്കുന്നതെന്നും മധ്യപ്രദേശിലേക്ക് തിരികെ പോയാല്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കുമെന്നും പെണ്‍കുട്ടി കോടതിയെ ബോധിപ്പിച്ചു.
തനിക്ക് പ്രായപൂര്‍ത്തിയായെന്ന് പെണ്‍കുട്ടി കോടതിയില്‍ അവകാശപ്പെടുമ്പോള്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന നിലപാടിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ മാര്‍ച്ച് 11-നാണ് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ച് കുംഭമേള വൈറല്‍ താരം വിവാഹിതയായത്. എന്നാല്‍ വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍.
മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുന്നില്‍ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ ജനനത്തീയതി 2008 ജനുവരി ഒന്ന് എന്നാണ് കാണിച്ചിരിക്കുന്നത്. പെണ്‍കുട്ടി സമര്‍പ്പിച്ച ഈ രേഖ വ്യാജമായി നിര്‍മ്മിച്ചതാണെന്നാണ് പട്ടികവര്‍ഗ്ഗ കമ്മീഷന്‍ വ്യക്തമാക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.