Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'യുഡിഎഫ് തരംഗത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു'; 100 സീറ്റുകൾ കടക്കുമെന്ന് കെ.സി വേണുഗോപാൽ

'യുഡിഎഫ് തരംഗത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു'; 100 സീറ്റുകൾ കടക്കുമെന്ന് കെ.സി വേണുഗോപാൽ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ജനങ്ങൾക്കിടയിൽ യുഡിഎഫിന് അനുകൂലമായ വലിയ ട്രെൻഡ് രൂപപ്പെട്ടുവരികയാണെന്നും ഓരോ ദിവസം കഴിയുന്തോറും മുന്നണിക്കുള്ള പിന്തുണ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ തീരദേശയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് വിജയത്തിനായി ഒരു വർഗീയ ശക്തികളുമായും കൂട്ടുകൂടുക എന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ നയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരം അജണ്ടകൾ പാർട്ടിക്ക് ഇല്ലെന്നും കൃത്യമായ രാഷ്ട്രീയ നിലപാടുകളുമായാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് പൂർണ്ണമായും അനുകൂലമാണെന്നും ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Latest News

"അട്ടിമറി ശ്രമം, ദുരൂഹത": കോഴിക്കോട്ട് സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറി തുറന്നു; തിരഞ്ഞെടുപ...

Latest News

ജനസാഗരമാകാൻ വടക്കൻ മലബാർ: രാഹുൽ ഗാന്ധിയുടെ പര്യടനം ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും

Save your stories

Sign in