Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ
അനധികൃത ഡിജിറ്റല്‍ വായ്പാ ആപ്പുകളുടെ കൊള്ളയും ഭീഷണിയും തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കര്‍ശന നിയമനിര്‍മ്മാണം നടത്തണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ഇത്തരം ആപ്പുകള്‍ നടത്തുന്ന പണം തട്ടല്‍, ഡാറ്റ ചോര്‍ത്തല്‍, സൈബര്‍ അധിക്ഷേപം എന്നിവ ജാമ്യമില്ലാക്കുറ്റങ്ങളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കി. ധനകാര്യ, ഐ.ടി, ആഭ്യന്തര മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി സംയുക്ത ദൗത്യസംഘം രൂപീകരിക്കണമെന്നും ഈ ക്രിമിനല്‍ ശൃംഖലകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ലോണ്‍ ആപ്പുകള്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയണമെന്നും അശ്ലീല സന്ദേശങ്ങളും ഭീഷണികളും വഴി വായ്പ തിരിച്ചുപിടിക്കുന്ന ഏജന്റുമാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ആര്‍.ബി.ഐ അംഗീകാരമില്ലാത്ത ആപ്പുകള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലിസ്റ്റ് ചെയ്യുന്നത് നിരോധിക്കണം. അംഗീകൃത ആപ്പുകളുടെ പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സജ്ജമാക്കണം. കൂടാതെ, സെലിബ്രിറ്റികള്‍ ഇത്തരം ലോണ്‍ ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിലും പത്തനംതിട്ട, പാലക്കാട് സ്വദേശികളുടെ മരണത്തിലും ലോണ്‍ ആപ്പുകളുടെ ഭീഷണി കാരണമായിട്ടുണ്ടെന്ന് കുടുംബങ്ങള്‍ ആരോപിക്കുന്നു. സാധാരണക്കാരെ കടക്കെണിയിലേക്കും മാനസിക പീഡനത്തിലേക്കും തള്ളിവിടുന്ന ഈ ആപ്പുകള്‍ക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം തുടരുമെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

Related articles

See all
Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Latest News

തീരുമാനം ഒറ്റക്കെട്ടായി;കോണ്‍ഗ്രസ് നടപടി ജനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതെന്നും സണ്...

Save your stories

Sign in