Trending
Browse

All sections

Watch

No business videos available

No Middle East videos available

World

ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയില്‍ മരണം 2000 കവിഞ്ഞു

ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയില്‍ മരണം 2000 കവിഞ്ഞു
ഇന്ത്യേനേഷ്യയിലെ സുലവേസി പ്രവിശ്യയിലെ പാലു നഗരത്തിൽ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. വ്യാഴാഴ്ച വരെ തെരച്ചിൽ തുടരുമെന്ന് സൈനിക വാക്താവ് അറിയിച്ചു. പാലു നഗരത്തിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടടുത്തത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യയുള്ളതായി അതികൃതർ വ്യക്തമാക്കി. 5000 പേരെയാണ് വിവിധയിടങ്ങളിൽ കാണാതായിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിയിരിക്കുന്നത്. എണ്ണായിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ദുരന്തം ബാധിച്ച ചില മേഖലകളിൽ ജീവിതം സാധാരണ ഗതിയിലേക്കെത്തി തുടങ്ങിയിരിക്കുന്നതായി ദുരന്തനിവാരണ സേന അറിയിച്ചു. അടിയന്തര ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 28 നാണ് സുലവേസി ദ്വീപിൽ ശക്തമായ ഭൂചലനവും തുടർന്ന് സുനാമിയും ഉണ്ടായത്. ദുരന്തം നടന്ന് 11 ദിവസം പിന്നിടുമ്പോഴും  മൃതദേഹങ്ങൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായവർക്കായി വ്യാഴാഴ്ച വരെ തെരച്ചിൽ തുടരുമെന്നാണ് ഒൗദ്യോദിക അറിയിപ്പ്.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in