അച്ചടക്കം എല്ലാവർക്കും ബാധകം, എതിരാളിക്ക് ഗുണം ഉണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കുന്നതും 'പൊളിറ്റിക്കല്‍ ക്രിമിനലിസം'; ജി. സുധാകരനെതിരെ എച്ച്. സലാം
Jaihind TV News Report
Jaihind TV Web Desk
June 18, 2024
1 min read
•
Updated: July 15, 2026
ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍റെ 'പൊളിറ്റിക്കല്‍ ക്രിമിനല്‍' പരാമർശത്തില്‍ രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി എച്ച്. സലാം എംഎല്‍എ. എതിരാളിക്ക് ഗുണം ഉണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കുന്നതും ഒരു രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് അതിനെതിരെ പ്രവര്‍ത്തിക്കുന്നതും 'പൊളിറ്റിക്കല്‍ ക്രിമിനലിസം' ആണെന്ന് ജി. സുധാകരനെ ലക്ഷ്യമിട്ട് എച്ച്. സലാം തിരിച്ചടിച്ചു. സുധാകരന് പാർട്ടി നല്‍കിയ പരിഗണന ഗൗരിയമ്മയ്ക്ക് പോലും ലഭിച്ചിട്ടില്ലെന്നും എച്ച്. സലാം പറഞ്ഞു.
'ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗം അച്ചടക്കം പാലിക്കുകയെന്നത് ഞാനടക്കം എല്ലാവര്‍ക്കും ബാധകമായ കാര്യമാണ്. നമ്മള്‍ ഭാഗമാവുന്ന രാഷ്ട്രീയത്തിന് ദോഷകരമായി നില്‍ക്കുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്താല്‍ ഞാനും പൊളിറ്റിക്കല്‍ ക്രിമിനലാകും. അത് ആരും ചെയ്തുകൂടാ' - എച്ച്. സലാം എംഎല്‍എ പറഞ്ഞു.
പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പ്രതികരണങ്ങളാണ് ജി. സുധാകരനില്‍ നിന്ന് പലപ്പോഴും ഉണ്ടാവുന്നത്. തന്നെ അവഗണിച്ചു എന്ന ജി. സുധാകരന്‍റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു. നാല് തവണ എംഎല്‍എ ആയ ആളാണ്. ജി. സുധാകരന്‍റെ മോദി പ്രശംസ അത്ഭുതകരമാണ്. കാര്യങ്ങള്‍ മനസിലാക്കാന്‍ സാധാരണയില്‍ കവിഞ്ഞ അറിവുള്ളയാളാണ് സുധാകരനെന്നും സംസാരിക്കുമ്പോള്‍ പിഴവ് പറ്റുന്നയാളല്ലെന്നും എച്ച്. സലാം പറഞ്ഞു.
പൊളിറ്റിക്കൽ ക്രിമിനലുകൾ രാഷ്ട്രീയത്തിൽ കിടന്നു നുളഞ്ഞു പുളയ്ക്കുകയാണെന്നു ജി. സുധാകരൻ പറഞ്ഞത്. അവർ 90 ശതമാനം മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാസംവിധാനവും മനസിലാക്കി സംസാരിക്കുന്ന അവസാനത്തെ ആളെയും ഇല്ലാതാക്കിയാൽ പാർട്ടി ഇല്ലാതാകുമെന്നും ജി. സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 'പൊളിറ്റിക്കല്‍ ക്രിമിനല്‍' കൊണ്ടുതന്നെ മറുപടിയുമായി എച്ച്. സലാം എംഎല്‍എ രംഗത്തെത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10