Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.എം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയേക്കും, അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിൽ

ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.എം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയേക്കും, അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിൽ

പാലക്കാട്: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കൂടുതല്‍ അച്ചടക്ക നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി നേതൃത്വം ഒരുങ്ങുന്നു. സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് പരാതിക്കാരി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മലപ്പുറത്തേക്ക് വിളിച്ചുവരുത്തി പരാതി വായിച്ചുകേള്‍പ്പിച്ച ശേഷമാണ് നിര്‍ബന്ധിത രാജി ആവശ്യപ്പെട്ടത്. എന്നാല്‍, ലൈംഗിക ആരോപണത്തിന്റെ പേരില്‍ മാറ്റിയെന്ന കാര്യം പുറത്തുവരരുതെന്ന് സുരേഷ് ബാബു നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.   

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സുരേഷ് ബാബുവിനെ മാറ്റി മുന്‍ എം.എല്‍.എ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തിരിച്ചടികളുമായി ബന്ധപ്പെട്ട തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് മാറ്റിനിര്‍ത്തല്‍ എന്ന് ആദ്യം വിശദീകരിച്ചിരുന്നതെങ്കിലും, സമ്മേളന കാലയളവല്ലാതെ ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

Related articles

See all
Popular News

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലാ സെക...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

Save your stories

Sign in