ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകന് ജാമ്യം
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസിലെ റെയ്ഡിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിക്ക് ജാമ്യം. ഒമ്പതാം പ്രതിയും കടകമ്പള്ളി സ്വദേശിയുമായ സി.പി.എം പ്രവര്‍ത്തകന്‍ ഹരീഷ് കുമാറിനാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തില്ല.
ഹരീഷ് കുമാറിന് ജാമ്യം അനുവദിക്കുന്നത് നിലവിലെ കേസ് അന്വേഷണത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. ജി. ഗീനാകുമാരി കോടതിയെ അറിയിച്ചു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായ ഇയാള്‍ 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് ഇപ്പോള്‍ ജയില്‍ മോചിതനാകുന്നത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയ പോലീസ്, തുടര്‍ന്ന് 25 പേരെ അറസ്റ്റ് ചെയ്തിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.