Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ഐപിഎൽ 2019 ഇന്ത്യയിൽതന്നെ നടത്തും

ഐപിഎൽ 2019 ഇന്ത്യയിൽതന്നെ നടത്തും
IPL-Vivo ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ 12ആം പതിപ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യക്കു പുറത്തുനടത്തുമെന്ന അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം. ഈ വർഷത്തെ ഐപിഎൽ ഇന്ത്യയിൽതന്നെ നടത്തുമെന്ന് ഉറപ്പായി. ലീഗ് മത്സരങ്ങൾക്ക് മാർച്ച് 23ന് തുടക്കമാകും. ബിസിസിഐയുടെ ഭരണകാര്യങ്ങൾക്കായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ഇന്നലെ ചേർന്ന യോഗത്തിൽ മത്സരങ്ങളെല്ലാം ഇന്ത്യയിൽതന്നെ നടത്തുമെന്ന് ഉറപ്പു നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ സമയത്ത് ഐപിഎൽ മത്സരങ്ങൾക്കും വേദികൾക്കും കളിക്കാർക്കും വേണ്ടത്ര സുരക്ഷ ഒരുക്കാനുള്ള അപര്യാപ്ത മുന്നിൽകണ്ടാണ് മത്സരങ്ങൾ ഇന്ത്യക്കു പുറത്തുനടത്തുന്നകാര്യം ആലോചനയിൽ വന്നത്. നേരത്തെ തീരുമാനിച്ചതുപോലെ മാർച്ച് 23ന് തന്നെ മത്സരം ആരംഭിക്കുമെന്നും വിശദമായ ഷെഡ്യൂൾ വേണ്ടപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ബിബിസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഐപിഎലിൻറെ പൂർണമായ ഷെഡ്യൂൾ പുറപ്പെടുവിക്കും മുമ്പ് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ഐപിഎൽ ടീം ഉടമകളുമായി ചർച്ച നടത്തും.

Related articles

See all
Popular News

ആൻസി സോജനെതിരായ സൈബർ ആക്രമണം: #StandWithAncy ക്യാമ്പയിനുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

Popular News

ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഹാട്രിക് സ്വര്‍ണം: പത്താം സ്വര്‍ണവുമായി മെഡല്‍...

Popular News

സാമ്പത്തിക ക്രമക്കേട്: മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കും; കടുത്ത നട...

Popular News

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം: ട്രാപ്പ് മിക്സഡ് ടീം ഇനത്തില...

Save your stories

Sign in