Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഡാറ ചുഴലിക്കാറ്റ്: ബ്രിട്ടനിൽ വ്യാപക നാശനഷ്ടം, രാജ്യവ്യാപകമായി പ്രളയ മുന്നറിയിപ്പ് നൽകി

ഡാറ ചുഴലിക്കാറ്റ്: ബ്രിട്ടനിൽ വ്യാപക നാശനഷ്ടം, രാജ്യവ്യാപകമായി പ്രളയ മുന്നറിയിപ്പ് നൽകി
ലണ്ടൻ: ബ്രിട്ടനിൽ ആഞ്ഞുവീശി ഡാറ ചുഴലിക്കാറ്റ്. പ്രദേശത്ത് വ്യാപക നാശനഷ്ടം. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 30 ലക്ഷം ആളുകൾക്കാണ് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയിയിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ബ്രിട്ടനെ ഭീതിയിലാഴ്ത്തി ശക്തമായ ചുഴലിക്കാറ്റാണ് ആഞ്ഞുവീശിയത്. വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലുമുള്ള താമസക്കാരോട് പകൽ 3 മണി മുതൽ 11 മണി വരെ വീടിനുള്ളിൽ തുടരാൻ നിർദേശം കൊടുത്തു. കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും ട്രെയിന്‍ സര്‍വീസുകളും ഡബ്ലിൻ , ഷിഫോൾ വിമാനത്താവളങ്ങളില്‍ വിമാനങ്ങളും റദ്ദാക്കി. വെയിൽസിനും തെക്കൻ ഇംഗ്ലണ്ടിനും കുറുകെയുള്ള പ്രധാന പാലങ്ങൾ അടച്ചു. അയർലന്‍ഡിൽ നാല് ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി ബന്ധം നഷ്ടമായത്. ചുഴലിക്കാറ്റിനെ തുടർന്ന് യുകെയുടെ മെറ്റ് ഓഫീസ് റെഡ് വാണിങ്‌ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ കാറിലേക്ക് മരം വീണ് ഒരാൾ മരിച്ചതായി ലങ്കാഷെയർ പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ഏത് സാഹചര്യത്തെയും നേരിടാനായി സജ്ജരാകാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് ബ്രിട്ടൻ നിർദേശം നൽകി.

Related articles

See all
Popular News

പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്ത്: 2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സ...

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം; 2026 രസതന്ത്ര നൊബേൽ പുരസ്കാ...

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Save your stories

Sign in