Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

അഴിച്ചുപണിയുമായി സി.പി.എം:തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി; എം വി ഗോവിന്ദന് പാര്‍ട്ടി ശാസന

അഴിച്ചുപണിയുമായി സി.പി.എം:തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി; എം വി ഗോവിന്ദന്  പാര്‍ട്ടി ശാസന

സി.പി.എം സംഘടനാ സംവിധാനങ്ങളിൽ സമഗ്രമായ അഴിച്ചുപണി. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചുകൊണ്ട് മുതിർന്ന നേതാക്കളായ പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുതിർന്ന നേതാക്കളായ ടി.പി. രാമകൃഷ്ണൻ, ഡോ. തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതിനുപുറമേ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ശാസന നൽകിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

സംസ്ഥാന സമിതിയിലും വലിയ രീതിയിലുള്ള പുനഃസംഘടനയാണ് പാർട്ടി നടപ്പിലാക്കിയിട്ടുള്ളത്. യുവനേതാക്കൾക്കും പുതിയ മുഖങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് ഒൻപത് പേരെയാണ് സംസ്ഥാന സമിതിയിലേക്ക് പുതുതായി ചേർത്തത്. എം. വിജിൻ, ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, ആദർശ് എം. സജി, ഒ.എസ്. അംബിക, എൻ. സുകന്യ, സുബൈദ ഇസഹാക്ക് എന്നിവരാണ് പുതിയതായി സംസ്ഥാന സമിതിയിൽ ഇടംപിടിച്ച നേതാക്കൾ.

പതനത്തിൽ നിന്ന് പൊരുതിക്കയറാനും സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കാനുമുള്ള തിരുത്തൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. പാർട്ടിയെ കൂടുതൽ ജനകീയവും ഊർജ്ജസ്വലവുമാക്കുക എന്ന ലക്ഷ്യത്തോടെ യുവത്വത്തിനും അനുഭവസമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന കാഴ്ചപ്പാടാണ് ഈ പുനഃസംഘടനയിലൂടെ സി.പി.എം മുന്നോട്ടുവെക്കുന്നത്.

Related articles

See all
Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Popular News

തോൽവിയുടെ മുഴുവൻ ഭാരവും ഗോവിന്ദന്റെ ചുമലിൽ; അമർഷം പുകഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി: കൈമലർ...

Save your stories

Sign in