Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Donald Trump| ബിസിനസ് വഞ്ചനാ കേസ്: ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം, 454 മില്യണ്‍ ഡോളര്‍ പിഴ റദ്ദാക്കി അപ്പീല്‍ കോടതി

Donald Trump|  ബിസിനസ് വഞ്ചനാ കേസ്: ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം, 454 മില്യണ്‍ ഡോളര്‍ പിഴ റദ്ദാക്കി അപ്പീല്‍ കോടതി
ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം. കീഴ്‌ക്കോടതി ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ അഞ്ചംഗ അപ്പീല്‍ കോടതി റദ്ദാക്കി. കുറ്റം നടന്നിട്ടുണ്ടെന്നും, എന്നാല്‍ ചുമത്തിയ പിഴ അമിതമാണെന്നും അപ്പീല്‍ കോടതിയിലെ രണ്ട് ജഡ്ജിമാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച കേസില്‍ സമ്പൂര്‍ണ്ണ വിജയമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. എന്നാല്‍, വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോര്‍ക്ക് കോടതി ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ശിക്ഷിച്ചത്. അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ ഇന്ത്യക്കൊപ്പമെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ചൈന ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫിയോങ് പറഞ്ഞു. അമേരിക്കയുടെ നീക്കങ്ങളോട് പ്രതികരിക്കാതിരുന്നാല്‍ ട്രംപിന്റെ പ്രവര്‍ത്തികളുടെ ശക്തി കൂടുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'സാമ്പത്തിക ഡി-ഡേ': ഇറാനെ ആഗോളതലത്തിൽ തളയ്ക്കാൻ യുഎസ്; ഒപ്പം നിൽക്കുന്നവർക്ക് സമ്മാനം, എതി...

Popular News

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ്: ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം പ്രഖ്യാപിച്...

Popular News

അങ്കാറയിൽ വധശ്രമത്തിൽനിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിപ്പിച്ചത് കേറ്ററിംഗ് ട്...

Popular News

ഇറാനെതിരെ തൽക്കാലം സൈനിക നീക്കമില്ല; സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ ട്രംപ്

Save your stories

Sign in