Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'അധിനിവേശം അവസാനിപ്പിക്കണം'; ഗസ്സയിലും ലെബനനിലും ഇസ്രായേലിനെതിരെ ശക്തമായി പ്രതികരിച്ച് ഡൽഹി ബ്രിക്സ് ഉച്ചകോടി

'അധിനിവേശം അവസാനിപ്പിക്കണം'; ഗസ്സയിലും ലെബനനിലും ഇസ്രായേലിനെതിരെ ശക്തമായി പ്രതികരിച്ച് ഡൽഹി ബ്രിക്സ് ഉച്ചകോടി

ന്യൂഡൽഹി: ഗസ്സയിലെ ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്ന നയങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും ലെബനനിലെ അധിനിവേശം അവസാനിപ്പിച്ച് സൈന്യത്തെ പിൻവലിക്കണമെന്നും ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് പൂർണ്ണ തോതിലുള്ള മാനുഷിക സഹായം എത്തിക്കാൻ വഴിയൊരുക്കണം. ലെബനന്റെ പരമാധികാരത്തിനും അതിർത്തി സുരക്ഷയ്ക്കും നേരെയുള്ള തുടർച്ചയായ കടന്നുകയറ്റങ്ങളെ ഉച്ചകോടി ശക്തമായി അപലപിച്ചു.

2025 ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷവും ഗസ്സയിൽ തുടരുന്ന അക്രമ സംഭവങ്ങളിൽ ഉച്ചകോടി തീവ്ര ആശങ്ക രേഖപ്പെടുത്തി. വെടിനിർത്തൽ പൂർണ്ണമായി നടപ്പിലാക്കാൻ എല്ലാ കക്ഷികളും സഹകരിക്കണം. ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതോ, ഇസ്രായേൽ അധിനിവേശത്തിന് നിയമസാധുത നൽകുന്നതോ ആയ ഒരു നടപടിയെയും അംഗീകരിക്കില്ലെന്ന് ഉച്ചകോടി വ്യക്തമാക്കി. ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വം നൽകുന്നതിനെ പിന്തുണച്ച ബ്രിക്സ്, മറ്റ് അന്താരാഷ്ട്ര സംഘടനകളിൽ ഫലസ്തീനികൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, പുതിയ ബ്രിക്സ് കറൻസി നിലവിൽ പരിഗണനയിലില്ലെന്ന് ഇന്ത്യ വ്യക്തമായി അറിയിച്ചു. എന്നാൽ അംഗരാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസികളിൽ വ്യാപാര ഇടപാടുകൾ വ്യാപിപ്പിക്കാൻ ധാരണയായിട്ടുണ്ട്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തതായും ബ്രിക്സിന് ചൈന നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോദി വ്യക്തമാക്കി.


Related articles

See all
Popular News

'ട്രിപ്പിൾ എഞ്ചിൻ ഭരണം പരാജയം, ഉത്തരവാദിത്തങ്ങളിൽ നിന്ന് ബി.ജെ.പി സർക്കാർ ഒളിച്ചോടുന്നു':...

Popular News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ; ഡല്‍ഹിയിൽ സെപ്റ്റംബർ 7 വരെ കനത്ത മഴയ്ക്ക് സാധ്യത, ജാ...

Popular News

ഡൽഹിയിൽ കനത്ത മഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിമാന സർവീസുകൾ തടസ്സപ്പെട്ടു, വെള്ളക്കെട്ട്...

Popular News

സിജെപി സമരത്തിലെ അതിക്രമം; തീവ്രഹിന്ദുസംഘടന പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

Save your stories

Sign in