പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാനായി കാട്ടിലേക്ക് പോയ രണ്ട് യുവാക്കൾ വനത്തിൽ കുടുങ്ങി. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23), ഷാനു (23) എന്നിവരാണ് വനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്കായി അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര തിരച്ചിൽ ആരംഭിച്ചു. യുവാക്കൾ വനത്തിൽ ഏത് ഭാഗത്താണ് ഉള്ളതെന്ന് കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ആർ.ആർ.ടി സംഘമടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവർ നിൽക്കുന്ന സ്ഥലത്തേക്ക് തിരിച്ചു. കാട്ടിലൂടെ ഏകദേശം ഒരു മണിക്കൂറോളം നടന്നാൽ മാത്രമേ യുവാക്കളുടെ അടുക്കലേക്ക് എത്താൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.
അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനംവകുപ്പ്