Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാബെഞ്ച്

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാബെഞ്ച്
ന്യൂഡല്‍ഹി: രാജ്യചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതിയിൽ ഇനി വനിതാ ബെഞ്ച്. ജസ്റ്റിസ് ആർ ഭാനുമതിയും ജസ്റ്റിസ് ഇന്ദിരാ ബാനർജിയും അടങ്ങുന്നതാണ് പുതിയ ബെഞ്ച്. ജസ്റ്റിസ് ഇന്ദിരാ ബാനർജി സുപ്രീം കോടതി ജഡ്ജി ആകും എന്ന് വാർത്ത വന്നതു മുതൽ ജസ്റ്റിസ് ആർ ഭാനുമതിയും ജസ്റ്റിസ് ഇന്ദിര ബാനർജിയും അടങ്ങുന്ന ഒരു വനിത ബെഞ്ച് ഉണ്ടാകുമോ എന്ന ചോദ്യം ഉയർന്നിരുന്നു. അങ്ങനെ ഒരു റെഗുലർ വനിതാ ബെഞ്ച് രൂപീകരിച്ച് ജസ്റ്റിസ് ദീപക് മിശ്ര ചരിത്രം തിരുത്തി  കുറിക്കുമോ എന്നായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്.  ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ആ ചരിത്രവും ജസ്റ്റിസ് ദീപക് മിശ്ര തിരുത്തി കുറിക്കുകയാണ്. https://www.youtube.com/watch?v=L_6leAGSrrU സെപ്തംബർ 5, 6 തീയതികളിൽ സുപ്രീം കോടതിയിലെ 12 നമ്പർ കോടതിയിൽ ജസ്റ്റിസ്മാരായ ആർ ഭാനുമതിയും, ഇന്ദിരാ ബാനർജിയും അടങ്ങുന്ന ബെഞ്ച് ആണ് കേസുകൾ പരിഗണിക്കുക. ഒരുതവണ സുപ്രീം കോടതിയിൽ ഒരു ആക്‌സിഡന്റൽ വനിതാ ബെഞ്ച്  ഉണ്ടായിട്ടുണ്ട്.  2013 ൽ ജസ്റ്റിസ് അഫ്‌താബ്‌ ആലം പ്രെസൈഡ് ചെയ്തിരുന്ന ബെഞ്ചിൽ ജസ്റ്റിസ് ഗ്യാൻസുധ മിശ്രയും ജസ്റ്റിസ് രഞ്ജന ദേശായിയും അംഗം ആയിരുന്നു. കുറച്ച് ദിവസം ജസ്റ്റിസ് അഫ്‌താബ്‌ ആലം അവധിയിൽ ആയിരുന്നപ്പോൾ ജസ്റ്റിസ് ഗ്യാൻസുധ മിശ്ര പ്രെസൈഡ് ചെയ്ത ബെഞ്ചിൽ ജസ്റ്റിസ് രഞ്ജന ദേശായി അംഗം ആയിരുന്നു. പക്ഷേ കാര്യമായ കേസുകൾ ആ ബെഞ്ച് പരിഗണിച്ചിരുന്നില്ല . അതിനാല്‍ അതിനെ ഒരു സ്ഥിരം സംവിധാനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ജസ്റ്റിസ് ആർ ഭാനുമതിയും ജസ്റ്റിസ് ഇന്ദിര ബാനർജിയും അടങ്ങുന്ന ബെഞ്ച് ആണ് ആദ്യ റെഗുലർ വനിതാ ബെഞ്ച് എന്ന് പറയേണ്ടി വരും. ഇനി അറിയേണ്ടത് Yes, your ladyships എന്ന അഭിസംബോധന കോടതിയിൽ ഉണ്ടാകുമോ എന്നതാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in