Logo
Tue, Aug 04, 2026 • 03:57 PM
LIVE TV
Watch

No business videos available

No Middle East videos available

ഇനി 'എഐ' ഏജന്‍റുമാർ ഭരിക്കും! നിർമ്മിതബുദ്ധിയുടെ പുതിയ അവതാരമെന്ന് സക്കർബർഗ്, ചെലവഴിക്കുന്നത് കോടികള്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 04, 2026
1 min read
SHARE:
SAVE: Login to save

ഇനി 'എഐ' ഏജന്‍റുമാർ ഭരിക്കും! നിർമ്മിതബുദ്ധിയുടെ പുതിയ അവതാരമെന്ന് സക്കർബർഗ്, ചെലവഴിക്കുന്നത് കോടികള്

ഇന്ന് നമ്മുടെ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരിക്കുന്നതും അമ്പരപ്പിക്കുന്ന വളർച്ച കൈവരിച്ചിരിക്കുന്നതുമായ മേഖലയാണ് നിർമ്മിതബുദ്ധി അഥവാ എഐ (Artificial Intelligence) സാങ്കേതികവിദ്യ. എന്നാൽ ഇത്ര നാളും നമ്മൾ കണ്ടത് ട്രെയ്‌ലറായിരുന്നു, ശരിക്കും പടം വരാനിരിക്കുന്നതേയുള്ളൂ. പറയുന്നത് മെറ്റയുടെ സിഇഒ സാക്ഷാൽ മാർക്ക് സക്കർ ബർഗ് തന്നെയാണ്. സമീപകാല ഭാവിയിൽ എല്ലാവർക്കും സ്വന്തമായി 'എഐ ഏജന്റുമാർ' (AI Agents) ഉണ്ടാകും എന്നാണ് സക്കർ ബർഗ് പ്രവചിക്കുന്നത്.

ഭാവിയിൽ സാങ്കേതികവിദ്യയുടെ നിയന്ത്രണം എഐ ഏജന്റുകളുടെ കൈകളിലായിരിക്കുമെന്നും അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ കോടിക്കണക്കിന് ആളുകൾക്ക് സ്വന്തമായി എഐ ഏജന്റുകൾ ഉണ്ടാകുമെന്നും സക്കർബർഗ് പറഞ്ഞു. ഇതിനു പിന്നാലെ എഐ ഏജന്റ് എന്ന വാക്ക് ടെക്ക് ലോകത്ത് വലിയ ചർച്ചയായി. 

എന്താണ് എഐ ഏജന്‍റ്

ചാറ്റ് ബോട്ടുകളിലെ അതിബുദ്ധിമാന്മാരാണ് എഐ ഏജന്റുകൾ എന്ന് വേണമെങ്കിൽ ഏറ്റവും ചുരുക്കി പറയാം. സാധാരണ ചാറ്റ് ബോട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഏജന്‍റുമാർ. നാം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക മാത്രമാണ് ചാറ്റ് ബോട്ടുകൾ പ്രധാനമായും ചെയ്യുന്നത്. അതേസമയം നിർമ്മിതബുദ്ധിയില്‍ ബോട്ടുകളേക്കാള്‍ വളരെ ഉയരെയാണ് എഐ ഏജന്‍റുമാരുടെ സ്ഥാനം. സ്വയം പ്രവർത്തിക്കാൻ കഴിവുള്ളവയാണ് എഐ ഏജന്റുകൾ. നമ്മളുടെ അസാന്നിധ്യത്തിൽ പോലും നമ്മുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനായി  24 മണിക്കൂറും ഈ ഏജന്റുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കും. അതായത് നമ്മൾ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം നമുക്കു വേണ്ടി ഇവർ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. 

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സ്വന്തമായി ഒരു വ്യക്തിഗത എഐ ഏജന്റില്ലാത്ത ആളുകൾ കുറവായിരിക്കുമെന്ന് മെറ്റ സിഇഒ സക്കർ ബർഗ് പറയുന്നു. ഭാവിയിൽ വരുമാന മാർഗങ്ങളുടെയും ഉൽപാദനത്തിന്റെയും പ്രധാന അടിത്തറ ഇത്തരം എഐ ഏജന്റുകളായിക്കും. ഉപയോക്താക്കൾ തങ്ങളുടെ എഐ ഏജന്റുകളുമായി ആശയവിനിമയം നടത്തുന്നത് പ്രധാനമായും വാട്ട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെസേജിംഗ്  ആപ്പുകൾ വഴിയായിരിക്കുമെന്നും സക്കർബർഗ് ചൂണ്ടിക്കാണിക്കുന്നു. ഇതിനായി വന്‍ തുക ചെലവഴിച്ചുള്ള ഗവേഷണ പരീക്ഷണങ്ങള്‍ക്കാണ് മെറ്റ തയാറെടുക്കുന്നത്.

നിർമ്മിതബുദ്ധിയിലെ ഗവേഷണങ്ങള്‍ക്കും വികസനത്തിനുമായി അതിസങ്കീർണമായ ഡാറ്റാ സെന്ററുകളും വൻ തുകയും ആവശ്യമാണ്. ശതകോടികളാണ് എഐ ഗവേഷണങ്ങൾക്കായി സക്കർ ബർഗിന്റെ കമ്പനി ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ സ്വന്തം വരുമാനത്തേക്കാൾ 8 ബില്യൺ ഡോളറിലധികം തുകയാണ് എഐ മേഖലയിൽ മെറ്റ ചെലവഴിച്ചത്. എഐ മേഖലയില്‍ ഒരു മത്സരത്തിന് തന്നെയാണ് സക്കർ ബർഗും കൂട്ടാളികളും ഒരുങ്ങുന്നത്. എന്തായാലും വരാനിരിക്കുന്ന എഐ സാങ്കേതിക വിപ്ലവത്തിൽ അധീശത്വ ശക്തികളാകുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് മെറ്റയുടെ പുതിയ നീക്കം.


Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10