Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ; ഇന്ന് രാത്രി എട്ടിന് ഷാര്‍ജയില്‍ അനുസ്മരണം

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ്  കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;  ഇന്ന് രാത്രി എട്ടിന് ഷാര്‍ജയില്‍ അനുസ്മരണം

ഷാര്‍ജ (യുഎഇ ) ​: ഷാര്‍ജയില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ മട്ടന്നൂരിന് സമീപം, കോട്ടയം സ്വദേശി കൂവപ്പാടി വാഴയില്‍ വീട്ടില്‍ പി എം ആര്‍ ഷിറോസ് അന്തരിച്ചു. 49 വയസായിരുന്നു. കോട്ടയം അങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.  

​കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്ത് സജീവം

ഷാര്‍ജ ഇന്‍കാസ് കണ്ണൂര്‍ ഭാരവാഹിയായിരുന്നു. ഐ ഒ സി ഷാര്‍ജ കമ്മിറ്റി വൈസ് പ്രസിഡണ്ട് , ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അംഗം തുടങ്ങി വിവിധ പദവികളിലായി ഷാര്‍ജയിലെ കലാ- സാംസ്‌കാരിക -സാമൂഹ്യ രംഗത്ത് സജീവമായിരുന്നു. ഓഗസ്റ്റ് 27 ന് വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടിലെ ആശൂപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. നമീറയാണ് ഭാര്യ. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് വിഭാഗത്തില്‍ നേരത്തെ ജീവനക്കാരിയായിരുന്നു നമീറ.  സന്‍ഹ , അബു എന്നിവര്‍ മക്കളാണ്.

നിരവധി സംഘടനകള്‍ അനുശോചിച്ചു
  

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലെ മതേതര ജനാധിപത്യ മുന്നണി, ഇന്‍കാസ് ഷാര്‍ജ, ഐ ഒ സി ഷാര്‍ജ, കണ്ണൂര്‍ കൂട്ടായ്മയായ കസവ്, എന്‍ ആര്‍ ഐ ഫ്രണ്ട്‌സ് ഫോറം തുടങ്ങിയ നിരവധി സംഘടനകള്‍ നിര്യാണത്തില്‍ അനുശോചിച്ചു. ഐ ഒ സി ഷാര്‍ജയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ( ഇന്ന് ) രാത്രി എട്ടിന് , ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഷിറോസ് അനുസ്മരണം സംഘടിപ്പിക്കും.​കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ ​, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിവിധ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.


Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in