Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജ്യം ഭരിക്കുന്നത് ധനികരുടെ സര്‍ക്കാര്‍, കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും അവഗണന: രാഹുല്‍ ഗാന്ധി

രാജ്യം ഭരിക്കുന്നത് ധനികരുടെ സര്‍ക്കാര്‍, കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും അവഗണന: രാഹുല്‍ ഗാന്ധി
ആർ.എസ്.എസ് നൽകിയ അപകീർത്തി കേസിൽ മഹാരാഷ്ട്രയിലെ കോടതി രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. എന്നാൽ കുറ്റം ചെയ്തിട്ടിലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. 2014 മാർച്ച് 6ന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമാർശം. ഇതിനെതിരെ രാജേഷ് കുന്തെ എന്ന ആർ.എസ്.എസ് പ്രവർത്തകനാണ് കോടതിയെ സമീപിച്ചത്. ഏപ്രിൽ 23ന് പരിഗണിക്കേണ്ട കേസ് രാഹുൽ ഗാന്ധിയുടെ അസൗകര്യം കാരണമായിരുന്നു മാറ്റി വെച്ചത്. ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് രാഹുൽ ഗാന്ധിയിൽ ചുമത്തിയിരിക്കുന്നത്. രാജ്യം ഭരിക്കുന്നത് ധനികരുടെ സർക്കാരാണെന്നും കർഷകരെയും യുവാക്കളെയും ഈ സർക്കാർ അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. കേസ് ആഗസ്റ്റ് 10ന് വീണ്ടും കോടതി പരിഗണിക്കും.

Related articles

See all
Popular News

'പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പാളി'; തിരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കോൺഗ്...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; പ്രതിഷേധ മാര്‍ച്ച് ഇന്നും തുടരും

Popular News

കാര്യവട്ടത്ത് ഇന്ത്യക്ക് തകർപ്പൻ ജയം: വിരാട് കോലിക്കും ശുഭ്മാൻ ഗില്ലിനും സെഞ്ചുറി

Popular News

സച്ചിന്റെ റെക്കോർഡും തകർത്തു; ഏകദിനത്തിൽ അതിവേഗം 15,000 റൺസ് തികച്ച് വിരാട് കോലി

Save your stories

Sign in