Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം: ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം: ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. സംഭവത്തില്‍ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. 

കുല്‍ഗാമിലെ കിലാം ഭാഗത്ത് വച്ചാണ് തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ നിഷ്ഠൂരമായി വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ തന്നെ ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റയാളെ പ്രദേശവാസികളും പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ടയാളെയും പരിക്കേറ്റയാളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം സുരക്ഷാ സേന പൂര്‍ണ്ണമായും വളയുകയും മേഖലയില്‍ ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 22-ന് ശേഷമുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തെക്കന്‍ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ജൂലൈ 22-ന് അമര്‍നാഥ് യാത്രാ പാതയില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. നിലവില്‍ അമര്‍നാഥ് തീര്‍ത്ഥാടനം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നത്.

Related articles

See all
Popular News

മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി; 9.22 ലക്ഷം കോടി...

Popular News

"ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം"; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവ...

Popular News

നിശ്ശബ്ദനായ വിപ്ലവകാരി: ആധുനിക ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ ശില്പി ഡോ. മന്‍മോഹന്‍ സിങ്...

Popular News

തുടര്‍വിവാദങ്ങളില്‍ ഉലഞ്ഞ് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത പുതിയ രാഷ്ട്രീ...

Save your stories

Sign in