Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| 'വന്‍ വിജയം നേടും; ഈ തിരഞ്ഞെടുപ്പില്‍ ഒരു കാലത്തുമില്ലാത്ത ഒത്തൊരുമ': ആര്യാടന്‍ ഷൗക്കത്ത്

ARYADAN SHOUKATH|  'വന്‍ വിജയം നേടും; ഈ തിരഞ്ഞെടുപ്പില്‍ ഒരു കാലത്തുമില്ലാത്ത ഒത്തൊരുമ': ആര്യാടന്‍ ഷൗക്കത്ത്
ഒരുകാലത്തുമില്ലാത്ത ഒത്തൊരുമയാണ് ഇക്കുറി തിരഞ്ഞെടുപ്പിലുള്ളതെന്നും വന്‍ വിജയം നേടുമെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തനെത്തിയ ഏതാനം സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാട് കേരളത്തിലെ മൊത്തം സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടല്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇക്കാര്യത്തില്‍ കല്‍പ്പറ്റ നാരായണനെ പോലെയുള്ളവര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ എന്നും ഇടതുപക്ഷത്തിന്റെ ജിഹ്വ ആയി പ്രവര്‍ത്തിക്കും. എന്നാല്‍ അവര്‍ ഇടതുപക്ഷം ചെയ്യുന്ന മറ്റു കാര്യങ്ങള്‍ കാണാറില്ലെന്നും അദ്ദേഹം നിലമ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്ത പശ്ചാത്തലത്തില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇന്നത്തെ സ്വീകരണ പ്രചരണം ഒഴിവാക്കി. ഇന്ന് നിലമ്പൂരില്‍ പ്രചരണത്തിന് എത്തുവാനിരുന്ന പ്രിയങ്ക ഗാന്ധി എം പിയുടെ പ്രചരണ പരിപാടിയും മാറ്റി വച്ചിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി ഞായറാഴ്ച മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. സ്വീകരണ പരിപാടി ഒഴിവാക്കിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡലത്തിലെ വിവിധ കലാലയങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിക്കും. നിലമ്പൂരില്‍ പ്രചരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in