കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഇരയായവർക്കുള്ള സർക്കാർ ധനസഹായ തുക കൈമാറിയതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ
വയനാട് കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക മുഴുവൻ കൈമാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ വയനാട് കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക മുഴുവൻ കൈമാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ എട്ടു പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ വിതരണം ചെയ്തു. കൂടാതെ, ഗുരുതരമായി പരിക്കേറ്റ നാലു പേർക്ക് രണ്ട് ലക്ഷം രൂപ വീതം (8 ലക്ഷം രൂപ) സാരമായി പരിക്കേറ്റ അഞ്ച് പേർക്ക് 25,000 രൂപ വീതം (1,25,000 രൂപ) സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതം; എയർ ലിഫ്റ്റിംഗ് സൗകര്യവും സജ്ജം
ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനത്തിനാണ് നിലവിൽ സർക്കാർ പ്രധാന പരിഗണന നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൂടുതൽ സേനാംഗങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാനും ആവശ്യമെങ്കിൽ ദുരന്തബാധിതരെ എയർ ലിഫ്റ്റ് ചെയ്യാനുമുള്ള എല്ലാവിധ സൗകര്യങ്ങളും മുൻകൂട്ടി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ, ദുരന്തബാധിത പ്രദേശങ്ങളിലുള്ളവർക്ക് പ്രതിരോധ മരുന്നുകൾ നേരിട്ട് വീടുകളിലെത്തിച്ചു നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.