Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് വെള്ളക്കരം അഞ്ച് ശതമാനം കൂട്ടി ; ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും

സംസ്ഥാനത്ത് വെള്ളക്കരം അഞ്ച് ശതമാനം കൂട്ടി ; ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും. അതേസമയം നിരക്ക് വർധന വിവാദം മുന്നില്‍ക്കണ്ട് കേന്ദ്ര നിർദേശ പ്രകാരമാണ് വെള്ളക്കരം കൂട്ടുന്നതെന്ന് വകുപ്പിന്‍റെ വിശദീകരണം. അഞ്ചുവര്‍ഷം വെള്ളക്കരം വര്‍ധിപ്പിക്കില്ലെന്നായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രകടനപത്രിക. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി രണ്ടു ശതമാനം വര്‍ധിപ്പിക്കണമെങ്കില്‍ വെള്ളക്കരം കൂട്ടണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് തീരുമാനമെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ വിശദീകരണം. തെരഞ്ഞെടുപ്പുകാലത്ത് നിരക്ക് വര്‍ധന സംബന്ധിച്ച വിവാദം ഒഴിവാക്കാനുള്ള തന്ത്രമാണിതെന്ന് ആരോപണമുണ്ട്. ഗാര്‍ഹികം അടക്കം എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുക. ആയിരം ലിറ്ററിന് നാല് രൂപയാണ് നിലവിലെ മാസനിരക്ക്. ഇത് 4.20 രൂപയാകും. 5000 ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ ആയിരം ലിറ്ററിന് വ്യത്യസ്ത നിരക്കുകളാണ്. 50,000 ലിറ്ററിന് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 രൂപ എന്നത് 42 രൂപയാകും. നിരക്കില്‍ വർധനവുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഭാരമാകും. ഏപ്രില്‍ 1 മുതല്‍ വെള്ളക്കരം കൂട്ടാനാണ് നീക്കം.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in