Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

പാലക്കാട്: കോട്ടായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിങ്ങോട്ടുകുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്ന ഇഷാന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഇന്ന് (27.11.2026) ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം.

ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്ത് TN 07 AE 0145 നമ്പറിലുള്ള സാന്‍ട്രോ കാറിലെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം ഏകദേശം 20 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കവര്‍ച്ചയ്ക്കുശേഷം സംഘം തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും അറിയുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Related articles

See all
Popular News

പാലക്കാട് സ്‌കൂള്‍ വെടിവെപ്പ്: തോക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത...

Popular News

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേര്! രഥസം​ഗമം നാളെ; ആഘോഷനിറവിൽ അ​ഗ്രഹാരവീഥികൾ

Popular News

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പ...

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Save your stories

Sign in