Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലഹരിക്കെതിരെ ബോധവല്‍ക്കരണം: കോഴിക്കോടു ബീച്ചില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം സംഘടിപ്പിക്കുന്നു

ലഹരിക്കെതിരെ ബോധവല്‍ക്കരണം: കോഴിക്കോടു ബീച്ചില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം സംഘടിപ്പിക്കുന്നു
സംസ്ഥാനത്തെയാകെ ഗ്രസിച്ചിരിക്കുന്ന ലഹരിമരുന്നു ഉപഭോഗത്തിനെതിരെ രമേശ് ചെന്നിത്തല എംഎല്‍ എയുടെ നേതൃത്വത്തില്‍ സമൂഹനടത്തം (walk against Drugs)സംഘടിപ്പിക്കുന്നു. ലഹരിമരുന്നിനെതിരയുള്ള ബോധവല്‍ക്കരണത്തിനായി രമേശ് ചെന്നിത്തല രൂപം കൊടുത്ത പ്രൗഡ് കേരള മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി. ഏപ്രില്‍ 12 ശനിയാഴ്ച രാവിലെ ആറര മണിക്ക് കോഴിക്കോട് ബീച്ചിലാണ് ഈ ബോധവല്‍ക്കരണ സമൂഹ നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ കലാലയങ്ങളിലും സ്‌കൂളുകളിലും ലഹരിമാഫിയ വേരുകളാഴ്ത്തിയിരിക്കുകയാണ്. കേരളത്തിലെ ചെറുപ്പക്കാര്‍ ഇതിന്റെ അടിമകളും വില്‍പനക്കാരുമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ വീടുകളില്‍ ചോര വീഴുന്നു. അമ്മമാരെയും സഹോദരങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ലഹരിയുടെ തിമിരം പുതുതലമുറയെ ബാധിച്ചിരിക്കുന്നു. കൂട്ടായ പ്രയത്നത്തിലൂടെ മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ സാധിക്കുകയുളളു. ഇതിന്റെ ഭാഗമായാണ് 'വാക്ക് എഗന്‍സ്റ്റ് ഡ്രഗ്' എന്ന സന്ദേശമുയര്‍ത്തി ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാണക്കാട് മുനവറലി തങ്ങള്‍, ഡോ. എംകെ. മുനീര്‍, എംകെ. രാഘവന്‍ എംപി, സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യു തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍പെട്ടവര്‍ ഈ സമൂഹനടത്തത്തില്‍ പങ്കു ചേരുമെന്ന് പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ അറിയിച്ചു.  

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in