Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിരാട് കോലിയുടെ തകർപ്പൻ ക്യാച്ചും ആഘോഷവും; ആരാധകരുടെ മനംകവർന്ന് താരം

വിരാട് കോലിയുടെ തകർപ്പൻ ക്യാച്ചും ആഘോഷവും; ആരാധകരുടെ മനംകവർന്ന് താരം

ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന പോരാട്ടത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി വിരാട് കോലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനം. ഓക്ക്ലന്‍ഡില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഗംഭീരമായൊരു ക്യാച്ചാണ് കോലി പൂർത്തിയാക്കിയത്. അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആഘോഷവും സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. വില്ലേന്തി അമ്പെയ്യുന്ന ശൈലിയിലുള്ള കോലിയുടെ ഈ പുതിയ ആഘോഷമാണ് മൈതാനത്ത് ഏറെ ശ്രദ്ധേയമായത്. ദീപാവലി ആഘോഷങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യത്തിന് കൂടുതൽ മാറ്റ് കൂട്ടുന്നതായി കോലിയുടെ ഈ പുതിയ ആഘോഷശൈലി മാറി.

അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ ന്യൂസിലന്‍ഡ് താരം നഥാന്‍ സ്മിത്തിന്റെ ബാറ്റിന്റെ ഔട്ട്സൈഡ് എഡ്ജ് എടുത്ത പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന കോലി, അതിമനോഹരമായി വലതുവശത്തേക്ക് ഡൈവ് ചെയ്താണ് കയ്യിലൊതുക്കിയത്. വിക്കറ്റ് നേടിയ സന്തോഷത്തിൽ ഓടിയെത്തിയ കോലി, വില്ലിൽ അമ്പ് തൊടുക്കുന്നത് പോലെ കാണിച്ചാണ് വിജയം ആഘോഷിച്ചത്.

മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ന്യൂസിലന്‍ഡ് 40.2 ഓവറില്‍ 185 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. ഗുര്‍നൂര്‍ ബ്രാര്‍ മൂന്നും അന്‍ഷൂല്‍ കാംബോജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 38 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. അവസാനക്കാരനായി ഇറങ്ങി 23 പന്തില്‍ 34 റണ്‍സ് നേടിയ ബ്ലെയര്‍ ടിക്‌നറാണ് ആതിഥേയർക്ക് മാന്യമായ ഒരു സ്‌കോര്‍ സമ്മാനിച്ചത്.

തുടക്കം മുതൽ തന്നെ മോശം പ്രകടനമായിരുന്നു ന്യൂസിലന്‍ഡിന് ലഭിച്ചത്. 40 റണ്‍സിനിടെ വില്‍ യംഗ് (9), ഹെന്റി നിക്കോള്‍സ് (9) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇരുവരേയും അര്‍ഷ്ദീപ് സിംഗാണ് പുറത്താക്കിയത്. തുടര്‍ന്ന് ടിം സീഫെര്‍ട്ട് - ഡാരില്‍ മിച്ചല്‍ (28) സഖ്യം 33 റണ്‍സ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയാകുമെന്നിരിക്കെയാണ് ഗുര്‍നൂര്‍ ബ്രാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി സീഫെര്‍ട്ടിനെ മടക്കിയത്. ടോം ലാഥം (3) ബ്രാറിന് റിട്ടേണ്‍ ക്യാച്ച് നല്‍കുകയും ഡാരില്‍ മിച്ചല്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ന്യൂസിലന്‍ഡ് അഞ്ചിന് 97 എന്ന നിലയിലായി തകർന്നു.

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (4), നതാന്‍ സ്മിത്ത് (1), കെയ്ല്‍ ജാമിസണ്‍ (1) എന്നിവരും പൂർണ്ണമായും നിരാശപ്പെടുത്തി. ഇതോടെ എട്ടിന് 131 എന്ന നിലയിലേക്ക് ആതിഥേയര്‍ കൂപ്പുകുത്തി. ഗ്ലെന്‍ ഫിലിപ്‌സിന്റെ ചെറുത്തുനിൽപ്പും (30) വലിയ ഫലം കണ്ടില്ല. എങ്കിലും അവസാന വിക്കറ്റില്‍ ജേക്കബ് ഡഫി (പുറത്താവാതെ 15) - ടിക്‌നര്‍ സഖ്യം കൂട്ടിചേര്‍ത്ത 39 റണ്‍സാണ് ന്യൂസിലന്‍ഡിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.

Related articles

See all
Popular News

ഏഷ്യൻ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടവുമായി മലയാളി സൈനികൻ നായിക് രഞ്ജിത...

Popular News

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; ബാറ്റിങ് നിരയെക്കുറിച്ച് സൂചന നൽകി ക്യാ...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

14.2 കോടിയുടെ അൺക്യാപ്പ്ഡ് താരത്തെ ഒഴിവാക്കാൻ സി.എസ്.കെ, പ്രശാന്ത് വീറിനെ റിലീസ് ചെയ്തേക്ക...

Save your stories

Sign in