Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: വേമ്പനാട് കായലിൽ നിന്ന് കൃത്യമായ രീതിയിൽ നീരൊഴുക്ക് ഉണ്ടാകാത്തത് വിവിധ ജില്ലകളിലെ കൃഷിക്കും പരിസ്ഥിതിക്കും വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, ഇത് പരിഹരിക്കുന്നതിനായി ശാസ്ത്രീയമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. സഭയിലെ ചോദ്യോത്തര വേളയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച വിഷയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മധ്യകേരളം നിലവിൽ നേരിടുന്ന ഗുരുതരമായ ഈ പാരിസ്ഥിതിക വിഷയം പരിഹരിക്കുന്നതിനായി കനാലുകൾ നവീകരിക്കുകയും ഡാമുകളുടെയും മറ്റ് ജലാശയങ്ങളുടെയും ആഴം കൂട്ടുകയും ചെയ്യുമെന്ന് ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിയമസഭയെ അറിയിച്ചു. കൃഷിയെയും പരിസ്ഥിതിയെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയിട്ടുള്ള മണൽ വാരുന്ന പ്രക്രിയ കൂടുതൽ ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കണമെന്ന് ആറന്മുള എം.എൽ.എ അബിൻ വർക്കി സഭയിൽ ആവശ്യപ്പെട്ടു. കായലിലെ എക്കലും മണ്ണും നീക്കം ചെയ്യുന്നത് നീരൊഴുക്ക് സുഗമമാക്കാൻ അത്യന്താപേക്ഷിതമാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.

Related articles

See all
Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Save your stories

Sign in