തിരുവനന്തപുരം: കേരളത്തിൻറെ പുതിയ ഗവർണറായി ചുമതലയേൽക്കാൻ ഓം പ്രകാശ് മാധൂർ കേരളത്തിൽ എത്തി. വൈകുന്നേരം 6 45 കൂടിയാണ് തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ടിൽ ഓം പ്രകാശ് മാധൂർ എത്തിയത്. മുഖ്യമന്ത്രി വി സതീശൻ ,ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ,സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ , തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് ,പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പുതിയ ഗവർണറെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
നാളെ രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം ഉച്ചയ്ക്ക് 12 15 ഓടുകൂടി സത്യപ്രതിജ് ചെയ്ത് കേരള ഗവർണറായി ചുമതലഏൽക്കും. ലോക്ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ ആണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക. കേരള സംസ്ഥാനം രൂപം കൊണ്ട ശേഷമുള്ള ഇരുപത്തി ഒമ്പതാമത്തെ ഗവർണറാണ് ഒ.പി. മാഥൂർ.
പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ തിരുവനന്തപുരത്തെത്തി; സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക്