'തകര്‍ന്ന സാമ്പത്തികാവസ്ഥയെ ഉയര്‍ത്തിയെടുക്കും, മികച്ച ധനകാര്യ മാനേജ്മെന്റ് കൊണ്ടുവരും': മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തിന്റെ തകര്‍ന്ന സാമ്പത്തിക അവസ്ഥയെ ഉയര്‍ത്തിക്കൊണ്ടു വരികയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ മികച്ച ധനകാര്യ മാനേജ്‌മെന്റ് ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ എം എസ് എം ഇ പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തമാസം 18 മുതല്‍ വിഴിഞ്ഞത്ത് കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ മുഴുവന്‍ തുറമുഖ നഗരമാക്കി മാറ്റാന്‍ സ്വപ്ന പദ്ധതി ആണ് സര്‍ക്കാരിനുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. കണ്‍സ്യൂമര്‍ സ്റ്റേറ്റില്‍ നിന്ന് മാനുഫാക്ചര്‍ സ്റ്റേറ്റിലേക്ക് കേരളത്തെ മാറ്റാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനിടെ ചെയ്യാന്‍ കഴിയുന്നതിലും അപ്പുറം കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തു തീര്‍ത്തു എന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വരും നാളുകളിലും കേരളത്തില്‍ വ്യവസായ രംഗത്ത് വലിയ കുതിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.