Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്രം ജനങ്ങളെ ദ്രോഹിക്കുമ്പോൾ സംസ്ഥാന സർക്കാർ സന്തോഷിക്കുന്നു ; ഇന്ധന സബ്സിഡി നൽകണമെന്ന് വി.ഡി. സതീശൻ

കേന്ദ്രം ജനങ്ങളെ ദ്രോഹിക്കുമ്പോൾ സംസ്ഥാന സർക്കാർ സന്തോഷിക്കുന്നു ; ഇന്ധന സബ്സിഡി നൽകണമെന്ന് വി.ഡി. സതീശൻ
കൊച്ചി : ഇന്ധനവിലവർധനവിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ ദ്രോഹിക്കുമ്പോൾ സംസ്ഥാന സർക്കാർ ഉള്ളിൽ സന്തോഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ധന, പാചകവാതക വിലവർധനവിനെതിരെ എറണാകുളം ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നാട് കാളവണ്ടി യുഗത്തിലേക്ക്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കാളവണ്ടിയിലും സൈക്കിൾ റിക്ഷയിലും യാത്ര ചെയ്ത് പ്രവർത്തകർ പ്രതിഷേധ റാലിയിൽ പങ്കാളികളായി. അന്താരാഷ്ട്ര വിപണയിൽ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്തെ ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. എക്സൈസ് ഡ്യൂട്ടി കുത്തനെ കൂട്ടി സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും സംസ്ഥാന സർക്കാർ നികുതിയിൽ നിന്നും 25% മാറ്റി വെച്ച് ജനങ്ങൾക്ക് ഇന്ധന സബ്സിഡി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാമ്പത്തിക മേഖല തകരുമ്പോൾ സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇന്ധനവിലയുടെ പേരിൽ യുപിഎ സർക്കാരിനെ വിമർശിച്ചവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എൽ.എമാരായ ടി.ജെ.വിനോദ്, റോജി.എം.ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിളളി കെ.പി.സി.സി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി. കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച റാലി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. സമാപനം സമ്മളനം യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക്ക് പ്രസൻ്റേഷൻ ഉദ്ഘാടനം ചെയ്തു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in