Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഹാനിഘണ്ടു മേധാവി നിയമനം : എ.ജി ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടും ഫയല്‍ നല്‍കാതെ കേരള സർവകലാശാല

മഹാനിഘണ്ടു മേധാവി നിയമനം : എ.ജി ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടും ഫയല്‍ നല്‍കാതെ കേരള സർവകലാശാല
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ആർ.മോഹനന്‍റെ ഭാര്യ ഡോ. പൂർണിമ മോഹനെ മലയാള മഹാനിഘണ്ടു മേധാവിയായി  നിയമിച്ചതിന്‍റെ ഫയൽ അക്കൗണ്ടന്‍റ്  ജനറൽ ഓഡിറ്റ് വിഭാഗം രേഖാമൂലം ആവശ്യപ്പെട്ടിട്ടും കൈമാറാതെ കേരള സർവകലാശാല. സർവകലാശാല ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് സംസ്കൃത അധ്യാപികയെ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ചത്. എന്നാൽ നിയമനം സംബന്ധിച്ച സാമാജികരുടെ ചോദ്യത്തിന്,  നിയമനം ക്രമപ്രകാരമാണെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് എ.ജി ഓഡിറ്റ് വിഭാഗം, പെർഫോമൻസ് ഓഡിറ്റ് പരിശോധനയ്ക്കായി ഫയൽ ആവശ്യപ്പെട്ടത്. നിഘണ്ടു മേധാവിയുടെ നിയമന ഉത്തരവിൽ ഒപ്പുവച്ച രജിസ്ട്രാർ, ഫയൽ അദ്ദേഹത്തിന്‍റെ കൈവശം സൂക്ഷി ച്ചിരിക്കുകയാണ്. അക്കൗണ്ടന്‍റ്  ജനറൽ ഓഡിറ്റ് വിഭാഗം ഫയൽ ആവശ്യപ്പെട്ടാൽ കൈമാറാൻ യൂണിവേഴ്സിറ്റി അധികൃതർ ബാധ്യസ്ഥരാണ്. നിയമനം  ക്രമവിരുദ്ധമാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഓഡിറ്റ് പാർട്ടിക്ക് ഫയൽ കൈമാറാതിരിക്കുന്നത്. ഫയൽ പരിശോധനക്ക് നൽകിയില്ലെങ്കിൽ ഓഡിറ്റ് പാർട്ടി വിവരം അക്കൗണ്ടന്‍റ്  ജനറലിന് റിപ്പോർട്ട് ചെയ്യും. അടിസ്ഥാന യോഗ്യതകളില്ലാത്ത പൂർണിമ മോഹനെ ലക്സിക്കൺ മേധാവിയായി നിയമിച്ചത് സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ കേരള വിസിയോട് ആവശ്യപ്പെട്ട വിശദീകരണത്തിന് നിയമനം താൽക്കാലികമാണെന്ന മറുപടിയാണ് വിസി നൽകിയത്.

Related articles

See all
Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Popular News

പാലക്കാട് സ്‌കൂള്‍ വെടിവെപ്പ്: തോക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത...

Save your stories

Sign in