Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഭരണമാറ്റം ; യുഡിഎഫിന് 75 മുതൽ 80 സീറ്റെന്ന് ബിഗ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട്

സംസ്ഥാനത്ത് ഭരണമാറ്റം ; യുഡിഎഫിന് 75 മുതൽ 80  സീറ്റെന്ന് ബിഗ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട്
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ 75-80 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് ബിഗ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട്. ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്​ബുക്​ പേജുകൾ, വ്യത്യസ്​ത വിഡിയോകൾക്കുള്ള 2000 പ്രതികരണങ്ങൾ, കമന്‍റുകൾ, വാട്സ് ആപ് ഗ്രൂപ്പുകൾ തുടങ്ങിയവയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ടാ​ബ്ലോ, ഓപൺ റിഫൈൻ, കെ.എൻ.​ഐ.എം.ഇ തുടങ്ങിയ ടൂളുകളുടെ സഹായത്താൽ വിവരങ്ങളെ അപഗ്രഥിച്ചാണ്​ പത്തു ദിവസമെടുത്ത്​ റിപ്പോർട്ട്​ തയാറാക്കിയതെന്ന്​ 29കാരനായ ഡാറ്റ അനലിസ്റ്റ്​ നിധിൻ ചന്ദ്രദാസ്​ പറയുന്നു. പോളിംഗ്​ നടന്ന ഏപ്രിൽ ആറുമുതൽ 16 വരെ ദിവസങ്ങളിലായി ഫേസ്​ബുക്​, വാട്​സാപ്​, ടെലിഗ്രാം ഗ്രൂപ്പുകൾ എന്നിവയിൽനിന്നാണ്​​ ഡാറ്റ ശേഖരിച്ചത്​. വ്യത്യസ്​ത നിയോജക മണ്ഡലങ്ങളിലെ ആളുകളുടെ പ്രതികരണവും നീരിക്ഷിച്ചാണ്​ അനാലിസിസ്​ റിപ്പോർട്ട്​ തയാറാക്കിയതെന്നും നിധിൻ പറയുന്നു. 'ബിഗ്​ ഡാറ്റ അനലിറ്റിക്​സ്​ ടൂളുകൾ ഉപഭോക്​താക്കളുടെയും മറ്റും അഭിരുചികളും പ്രതികരണങ്ങളുമറിയാൻ കമ്പനികൾ ഫലപ്രദമായി ആശ്രയിക്കുന്നവയാണ്​. പല ബ്രാൻഡുകൾക്കും വേണ്ടി തങ്ങൾ ഇത്തരം അനലിറ്റിക്​സ്​ റിപ്പോർട്ടുകൾ തയാറാക്കാറുണ്ടെന്നും 90 ശതമാനം കൃത്യത ഇത്തരം റിപ്പോർട്ടുകൾക്കുണ്ടാകാറുണ്ടെന്നും നിധിൻ അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയിലെ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ തയാറാക്കുന്ന ബിഗ്​ ഡാറ്റ അനാലിസിസ്​ റിപ്പോർട്ടുകൾക്ക്​ പരമ്പരാഗതമായി തയാറാക്കുന്ന എക്​സിറ്റ്​ പോളുകളേക്കാൾ ഉയർന്ന കൃത്യത ഉണ്ടാവുമെന്ന്​ ഡാറ്റാ സെക്യൂരിറ്റി വിദഗ്​ധനായ മനു സക്കറിയ കൂട്ടിച്ചേർക്കുന്നു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in