Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും

യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും
യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട. രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എംപി, യു ഡി എഫ് കൺവീനർ ബെന്നി ബെഹ്നാൻ എം പി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിലെ പ്രധാന ചർച്ച വിഷയം. പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 13ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന മദ്ധ്യമേഖലാ റാലി, കോഴിക്കോട് സംഘടിപ്പിക്കുന്ന ഉത്തരമേഖല റാലി, കൂടാതെ 26ന് നടത്താൻ തീരുമാനിച്ച ഭരണഘടന സംരക്ഷണ ദിനം എന്നീ പരിപാടികൾ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. കൂടാത പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ആലോചിക്കും. നിലവിൽ എം പിമാരും എംഎൽഎമാരും നടത്തി വരുന്ന ലോങ്ങ് മാർച്ചിനെ കുറിച്ചും യോഗം വിലയിരുത്തും.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in