Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനംകൊള്ളയിൽ ഫാക്ട് ഫൈൻഡിങ് കമ്മീഷനെ നിയോഗിച്ച് യുഡിഎഫ് ; മൂന്നംഗ സമിതി അന്വേഷിക്കും

വനംകൊള്ളയിൽ ഫാക്ട് ഫൈൻഡിങ് കമ്മീഷനെ നിയോഗിച്ച് യുഡിഎഫ് ; മൂന്നംഗ സമിതി അന്വേഷിക്കും
തിരുവനന്തപുരം : വനംകൊള്ളയിൽ ഫാക്ട് ഫൈൻഡിങ് കമ്മീഷനെ നിയോഗിച്ച് യുഡിഎഫ്. പ്രൊഫ.ഇ കുഞ്ഞികൃഷ്ണൻ, അഡ്വ.സുശീല ഭട്ട്, ഒ.ജയരാജ് ഐ.എഫ്.എസ്, എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് യു.ഡി.എഫ് നിയോഗിച്ചത്. സംസ്ഥാനത്തെ എട്ടിലധികം ജില്ലകളില്‍ വ്യാപക മരംമുറി നടന്നെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നയങ്ങളും ചട്ടങ്ങളും മറികടന്ന് വനം മാഫിയയെ സഹായിക്കുന്ന രീതിയാണ് ഇടത് സർക്കാരിന്‍റേത്.  മുന്‍ വനംമന്ത്രിയുടെ പി.എസിന്‍റെ അനുവാദത്തോടെയാണ് തടി കടത്തിയത്. മരംമുറി കേസിലെ പ്രതികളും പേഴ്‌സണല്‍ സ്റ്റാഫും പലതവണ ഫോണ്‍ ചെയ്തു. മുന്‍ വനം, റവന്യൂ മന്ത്രിമാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കൂടി അറിഞ്ഞാണ് മരംമുറി ഉത്തരവിറങ്ങിയത്. കേസ് തേച്ചുമാച്ചു കളയാൻ ആകില്ലെന്നും ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി കേസന്വേഷണം അവസാനിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ സംസ്ഥാന വ്യാപക ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in