Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കന്നുകാലി മോഷണം ആരോപിച്ച് രണ്ടു പേരെ തല്ലിക്കൊന്നു

കന്നുകാലി മോഷണം ആരോപിച്ച് രണ്ടു പേരെ തല്ലിക്കൊന്നു
കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ഝാർഖണ്ഡിൽ രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. അഞ്ചംഗ സംഘത്തിലെ രണ്ടു പേർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഝാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലാണ് സംഭവം നടന്നത്. കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അക്രമാസക്തരായ ജനക്കൂട്ടം രണ്ടുപേരെ തല്ലിക്കൊന്നത്. ഇവർ ഗ്രാമത്തിൽ നിന്ന് 13 പോത്തുകളെ മോഷ്ടിക്കുന്നത് അറിഞ്ഞ നാട്ടുകാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഇരുവരെയും പിടികൂടി മർദ്ദിച്ചതിനാൽ മരണം സംഭവിക്കുകയായിരുന്നെന്ന് ഗൊഡ്ഡ എസ്.പി രാജീവ് രഞ്ജൻ സിങ്ങ് പറഞ്ഞു. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുളവടിയിൽ കെട്ടിയിട്ടായിരുന്നു ക്രൂരമർദ്ദനം. കഴിഞ്ഞ മേയിൽ ഝാർഖണ്ഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ച് ആറുപേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in