Logo
Mon, Jun 29, 2026 • 09:49 PM
LIVE TV
Watch

No business videos available

No Middle East videos available

തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി;യുഡിഎഫ് അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെ ചൂടുവെള്ളം ഒഴുക്കി ബിജെപി അതിക്രമം; രജിസ്റ്റർ വലിച്ചുകീറി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 29, 2026
1 min read
SHARE:
SAVE: Login to save

തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി;യുഡിഎഫ് അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെ ചൂടുവെള്ളം ഒഴുക്കി ബിജെപി അതിക്രമം; രജിസ്റ്റർ വലിച്ചുകീറി


തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷവും നാടകീയ രംഗങ്ങളും. യുഡിഎഫ് അംഗങ്ങളിൽ നിന്ന് രജിസ്റ്റർ ബലമായി പിടിച്ചു വാങ്ങി ബിജെപി അംഗങ്ങൾ വലിച്ചുകീറി നശിപ്പിച്ചു.കൂടാതെ യുഡിഎഫ് കൗൺസിലർമാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ചൂട് വെള്ളം ഒഴിച്ച് ബിജെപി കൗൺസിലർമാർ.5 മിനിറ്റ് കൊണ്ട് കൗൺസിൽ യോഗം അവസാനിപ്പിച്ച് യോഗം പിരിഞ്ഞതായിപ്രഖ്യാപിച്ച് മേയർ സുഗതനെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് കൗൺസിൽ യോഗത്തിൽ ഉടനീളം നടത്തിയതെന്നും ആരോപണം ഉയർന്നു.ഏപ്രിൽ 27ന് നടന്ന കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തിട്ടില്ല എന്ന് വ്യക്തമാക്കുന്ന രജിസ്റ്റർ രേഖകൾ ശബരി നാഥൻ പ്രദർശിപ്പിച്ചതോടെയാണ് ബിജെപി അംഗങ്ങൾ കൗൺസിൽ ഹാളിൽ അതിക്രമം ആരംഭിച്ചത്.

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ ആരംഭിച്ച കൗൺസിൽ യോഗം അത്യന്തം സംഘർഷഭരിതമായ രംഗങ്ങളാണ് അരങ്ങേറിയത്.കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ അംഗങ്ങളെ ആംബുലൻസിൽ യോഗത്തിന് എത്തിച്ചാണ് ഇടതുമുന്നണി പ്രതിഷേധം ആരംഭിച്ചത്.കാപ്പ കേസ് പ്രതി സുഗതന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് നടുവിൽ ആരംഭിച്ച കൗൺസിൽ യോഗം5 മിനിറ്റ് കൊണ്ട് അവസാനിപ്പിച്ച്മേയർ നാടകീയ നീക്കം നടത്തുകയായിരുന്നു.ഇതോടെ കൗൺസിൽ ഹാളിൽ ശക്തമായ പ്രതിഷേധം യുഡിഎഫ് ഉയർത്തി.

അതേസമയം അംഗങ്ങളെ രജിസ്റ്ററിൽ ഒപ്പിടിക്കാതെ ബിജെപി നടത്തുന്ന കള്ളക്കളികളും ഏപ്രിൽ 27ന് നടന്ന കൗൺസിൽ യോഗത്തിൽ കാപ്പപ്രതി സുഗതൻ പങ്കെടുത്തില്ല എന്ന് വ്യക്തമാക്കുന്ന രജിസ്റ്റർ രേഖകളും ഉയർത്തി ശബരീനാഥൻ തുറന്നുകാട്ടി.ഇതോടെ ബിജെപി അംഗങ്ങൾ യുഡിഎഫ് കൗൺസിലർമാർക്കും ശബരിനാഥനും നേരെ കയ്യേറ്റ ശ്രമം ആരംഭിച്ചു.രജിസ്റ്റർ ബലമായി പിടിച്ച് വലിച്ചുകീറി നശിപ്പിച്ചു.കൗൺസിലർമാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ചൂടുവെള്ളം ഒഴിച്ച് ബിജെപി കൗൺസിലർമാർ അഴിഞ്ഞാടി.ബിജെപി അതിക്രമത്തിൽ വനിതാ കൗൺസിലർമാർക്കടക്കം പരിക്കേറ്റു.

ബിജെപി കൗൺസിലർ മാരുടെ അതിക്രമത്തിനെതിരെ യുഡിഎഫ് പോലീസിൽ പരാതി നൽകി.നിയമങ്ങളും രേഖകളും ചട്ടങ്ങളും കാറ്റിൽ പറത്തി. കാപ്പാ കേസ് പ്രതിയായസുഖം തന്നെ സംരക്ഷിക്കുന്ന ബിജെപി നിലപാടിനെതിരെ വരുംദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കുവാനാണ് യുഡിഎഫും ഇടതുമുന്നണിയും തീരുമാനിച്ചിരിക്കുന്നത്.





Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10