തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വ്യാപാര-ലോജിസ്റ്റിക്സ് മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി ട്രേഡ് ഫെസിലിറ്റേഷൻ യോഗം സംഘടിപ്പിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായിട്ടാണ് യോഗം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 3 മുതൽ 5 വരെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് യോഗം.
ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഇന്ത്യൻ കസ്റ്റംസ്, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് , വിവിധ സർക്കാർ ഏജൻസികൾ, എം.എസ്.സി, മെർസ്ക് തുടങ്ങിയ പ്രമുഖ ഷിപ്പിംഗ് കമ്പനികൾ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, ലോജിസ്റ്റിക്സ് സേവനദാതാക്കൾ, വ്യാപാര സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.