Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആഘോഷങ്ങൾ ഒഴിവാക്കി ഘടകക്ഷേത്രങ്ങളും ; പ്രതീകാത്മകമായി പൂരം നടത്തും

ആഘോഷങ്ങൾ ഒഴിവാക്കി ഘടകക്ഷേത്രങ്ങളും ; പ്രതീകാത്മകമായി പൂരം നടത്തും
  തൃശൂർ : തൃശൂർ പൂരത്തിൽ ആഘോഷങ്ങൾ ഒഴിവാക്കുന്നതായി ഘടകക്ഷേത്രങ്ങളും വ്യക്തമാക്കി. എട്ട് ഘടക ക്ഷേത്രങ്ങളിലും പ്രതീകാത്മകമായി പൂരം നടത്താനാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം. പ്രധാന പങ്കാളികളായ പാറമേക്കാവും തിരുവമ്പാടിയും ഇന്നലെ തന്നെ ആഘോഷങ്ങളും ആൾക്കൂട്ടവും ഒഴിവാക്കാൻ തീരുമാനം എടുത്തിരുന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും ഇത്തവണ പ്രതീകാത്മകമായാണ് പൂരം അരങ്ങേറുക. ഒരാന പുറത്ത് എഴുന്നള്ളിപ്പ് നടത്തും. വാദ്യക്കാരും സംഘാടകരും ഉൾപ്പെട ഒരു സംഘത്തിൽ പരമാവധി 50 പേർ മാത്രമേ ഉണ്ടാകൂ. രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തവരോ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ മാത്രമാകും സംഘത്തിൽ ഉണ്ടാവുക. ഇതോടെ ഇത്തവണത്തെ തൃശ്ശൂര്‍ പൂരവും ആഘോഷമില്ലാതെ ചടങ്ങുകൾ മാത്രമായിട്ടായിരിക്കും നടക്കുക. പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. കുടമാറ്റ ചടങ്ങിൽ നിന്ന് പിൻമാറിയതായി തിരുവമ്പാടി വിഭാഗം അറിയിച്ചിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ട് പേരിനു മാത്രമാകും ഉണ്ടാവുക. ഇരു വിഭാഗങ്ങളും വലിയ പ്രാധാന്യത്തോടെ നടത്തുന്ന ചമയ പ്രദർശനവും ഒഴിവാക്കിയിട്ടുണ്ട്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in