Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാർലമെന്‍റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

പാർലമെന്‍റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്
  ന്യൂഡല്‍ഹി: പാർലമെന്‍റിലും ചെങ്കോട്ടയിലും ബോംബ് ഭീഷണി. കേരളത്തിലെ എംപിമാർക്കാണ് ഖലിസ്ഥാൻ അനുകൂലികളിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്. സിപിഎമ്മിന്‍റെ രാജ്യസഭാ എംപിമാരായ വി. ശിവദാസനും എ.എ. റഹീമിനും ഫോൺകോളിലൂടെയാണ് ഭീഷണി ലഭിച്ചത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ പേരിലാണ് സന്ദേശം. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിതപരിശോധനാ സന്ദേശം ഉയർത്തി പാർലമെന്‍റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു സന്ദേശം. അതനുഭവിക്കേണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. എംപിമാരുടെ പരാതിയിൽ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. നാളെയാണ് കേന്ദ്രബജറ്റ്. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വെക്കും. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാർലമെന്‍റിൽ സുരക്ഷ ശക്തമാക്കും.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in