Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് മാനദണ്ഡം പാലിച്ച് സർക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് ; ആള്‍ക്കൂട്ടവും പ്രകടനവും ഉണ്ടാവില്ല

കൊവിഡ് മാനദണ്ഡം പാലിച്ച് സർക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് ; ആള്‍ക്കൂട്ടവും പ്രകടനവും ഉണ്ടാവില്ല
  തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം പാലിച്ച് സർക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം ഹസന്‍. 12ന് അഞ്ചുപേർ പങ്കെടുക്കുന്ന സമരം നിയോജകമണ്ഡലങ്ങളില്‍ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിയുടെ പെരുമഴക്കാലമാണ് ഇടതുസർക്കാരിന്‍റെ കാലത്തുണ്ടായത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സർക്കാർ പരാജയപ്പെട്ടു.  പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രത്യാക്രമണം നടത്താനാണ് സർക്കാർ ശ്രമിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ പ്രതിപക്ഷം സർക്കാരിന് പൂർണപിന്തുണ നല്‍കി. എന്നാല്‍ പ്രതിരോധപ്രവർത്തനങ്ങളെ സർക്കാർ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് താത്കാലികമായി സമരം നിർത്തിയപ്പോള്‍ സമരത്തില്‍ നിന്നും ഒളിച്ചോടുന്നുവെന്നാണ് സിപിഎം പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരപരമ്പരയുടെ ഭാഗമായി ഈ മാസം 12ന് നിയോജകമണ്ഡലങ്ങളില്‍ അഞ്ചുപേരെ മാത്രം പങ്കെടുപ്പിച്ച് സമരം നടത്തുമെന്നും എം.എം ഹസന്‍ അറിയിച്ചു. https://www.facebook.com/JaihindNewsChannel/videos/1606041166244965

Related articles

See all
Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Save your stories

Sign in