Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൂന്ന് മന്ത്രിമാരുടെ സ്റ്റാഫ് എണ്ണം കൂട്ടി; സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങളെ സംരക്ഷിച്ച് നടപടി

മൂന്ന് മന്ത്രിമാരുടെ സ്റ്റാഫ് എണ്ണം കൂട്ടി; സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങളെ സംരക്ഷിച്ച് നടപടി
തിരുവനന്തപുരം: എല്‍ഡിഎഫ് നയത്തിന് വിരുദ്ധമായി സംസ്ഥാനത്തെ മൂന്ന് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കൂട്ടി. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിൽ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സജി ചെറിയാന്‍റെ വകുപ്പുകൾ വിഭജിച്ച് നൽകിയ വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാൻ എന്നിവരുടെ പേഴ്സണൽ സ്റ്റാഫിലേക്കാണ് എല്‍ഡിഎഫ്  നയത്തിന് വിരുദ്ധമായി ഇവരെ നിയമിച്ചത്. ഇവർക്ക് പെൻഷൻ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്. വിവാദത്തെ തുടർന്ന് സജി ചെറിയാൻ രാജിവെച്ചതിനു പിന്നാലെ പേഴ്സണൽ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. പുതിയ നിയമനത്തോടെ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫുകളെ എണ്ണം 29 ആയി. മന്ത്രി വി.എൻ‌ വാസവന്‍റെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയും ഉർന്നു. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എൽഡിഎഫ് നയത്തിന് വിരുദ്ധമായാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോലും 19 പേർ മാത്രമാണെന്നിരിക്കെയാണ് നടപടി.    

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in